Thursday, July 31, 2014

സ്വര്‍ഗ്ഗംതേടി നിരാശയോടെ : സന്ദേഹിയായ ഒരു മുസ്ലീമിന്റെ യാത്രകള്‍


അവിഭക്ത ഇന്ത്യയില്‍ ജനിച്ച്‌ പിന്നീട്‌ പാക്കിസ്ഥാന്റെ ഭാഗമായി മാറിയ ഭൂഭാഗത്തുനിന്നും പിതാവിനും കുടുംബത്തിനുമൊപ്പം പാക്കിസ്ഥാനിലേക്ക്‌ കുടിയേറിയ സിയാവുദ്ദീന്‍ സര്‍ദാര്‍ എന്ന ഇസ്ലാമികധൈഷണിക ലോകത്തെ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരന്റെ പ്രസിദ്ധമായ പുസ്‌തകം. കുറച്ചുകാലമായുള്ള കാത്തിരിപ്പിനൊടുവില്‍ യാദൃശ്ചികമായാണ്‌ പുസ്‌തകം കയ്യില്‍ വന്ന്‌ ചേരുന്നത്‌. ഇടവേളകളോടെ മൂന്നുദിവസത്തിനുള്ളില്‍ തന്നെ വായിച്ചുതീര്‍ത്തു. ഒട്ടും നിരാശപ്പെടുത്തിയില്ല. യഥാര്‍ത്ഥ ഇസ്ലാമിനെ അറായാനായി ഇരുപതാം വയസ്സുമുതല്‍ തുടങ്ങിയ സര്‍ദാറിന്റെ യാത്രകള്‍. തബ്‌ലീഗും, ജമ്മാഅത്തെ ഇസ്ലാമിയും സൂഫിസവും, വഹാബിസവും, ക്ലാസിക്കല്‍ ഇസ്ലാമും, ഇറാനിലെ ഇസ്ലാമികവിപ്‌ളവവും, ശരീയത്ത്‌മുറവിളികളും, മുസ്ലീംബ്രദര്‍ഹുഡും, മുജാഹിദും, താലിബാനും, പാക്കിസ്ഥാനിലെ സിയാ ഭരണവും തുര്‍ക്കിയിലെ സെക്കുലറിസവും, റുഷ്‌ദി വിവാദവും ഒക്കെ സര്‍ദാര്‍ നേരിട്ടറിയുന്നുണ്ട്‌ അടുത്ത്‌ നിന്ന്‌ നോക്കിക്കാണുന്നുണ്ട്‌. ആത്മകഥാപരമായ അല്ല ധൈഷണിക ആത്മകഥതന്നെയായ ഈ പുസ്‌തകത്തിലൂടെ കടന്നുപോകുമ്പോള്‍ വെളിപ്പെടുന്നത്‌ സര്‍ദാറിന്റെ ബൗദ്ധികമായ സത്യസന്ധതതന്നെയാണ്‌.

No comments:

Post a Comment