Friday, August 1, 2014

ശേഷക്രിയ


ശേഷക്രിയ എം. സുകുമാരൻ.
വര്‍ഷങ്ങള്‍ക്ക്‌ ശേഷം എം. സുകുമാരന്റെ ശേഷക്രിയ വീണ്ടും വായിക്കുന്നത്‌ യു.എ.യിലെ ഗ്രാമം സാംസ്‌ക്കാരികവേദിയുടെ പുസ്‌തകചര്‍ച്ചക്ക്‌ മുന്നോടിയായിട്ടായിരുന്നു. ഷിനു ആവോലം അയച്ചുതന്ന പി.ഡി.എഫ്‌ ഫയല്‍ ഫോണിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ മെട്രോയിലും ബസ്സിലുമായി നിറുത്താതെ വായിച്ചുതീര്‍ത്തു. പിന്നെ സമയമെടുത്ത്‌ വീണ്ടും. കുഞ്ഞയ്യപ്പന്റെ കുഞ്ഞുജീവിതവും വലിയൊരു പാര്‍ട്ടിയും അല്ലെങ്കില്‍ വലുതായിപ്പോയ ഒരു പാര്‍ട്ടിയും. എം. സുകുമാരന്റെ പ്രവചനശേഷി എത്രത്തോളമുണ്ട്‌ പറഞ്ഞുതരുന്നു ഈ ചെറുനോവല്‍. പാര്‍ട്ടിയുടെ സ്ഥാപനവല്‍ക്കരണവും നേതാക്കളിലെ ജാതിചിന്തയും സുഖാസക്തികളോടുള്ള അഭിനിവേശവും പാര്‍ട്ടിക്കുള്ളിലെ തന്നെ ഉന്‍മൂലന രാഷ്ടീയവും മുതലാളികളോടും പണച്ചാക്കുകളോടുമാള്ള നേതൃത്ത്വത്തിന്റെ ബാന്ധവവും സ്വജനപക്ഷപാതിത്വവും... അങ്ങിനെ സുകുമാരന്‍ 70കളിലെ ഈ നോവലിലൂടെ പറഞ്ഞുവെച്ചിരുന്ന പലതും ഇന്നും പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ മാറ്റമില്ലാതെ തന്നെ തുടരുന്നത്‌ കാണുമ്പോള്‍ നാം ചിന്തിച്ചുപോകൂക അന്നേ വിമര്‍ശങ്ങള്‍കൊണ്ട്‌ മൂടാതെ ഈ കൃതിയെ പാര്‍ട്ടി സമീപിച്ചിരുന്നെങ്കില്‍ തിരുത്തലുകള്‍ക്ക്‌ പാര്‍ട്ടി സന്നദ്ധമായിരുന്നെങ്കില്‍ പാര്‍ട്ടി ഇത്രമാത്രം ജീര്‍ണ്ണിക്കപ്പെടിലല്ലായിരുന്നു എന്ന്‌ തന്നെയാണ്‌.

3 comments:

  1. PDF version ഒന്ന് തരാമോ advocateashkar@gmail.com

    ReplyDelete
  2. എനിക്ക് pdf അയച്ചു തരാമോ
    kavitha.kymrc@gmail.com

    ReplyDelete